Breaking

Saturday, June 20, 2020

സെവിയ്യയോട് സമനിലയില്‍ കുടുങ്ങി ബാഴ്‌സ; ലാ ലിഗയില്‍ കിരീട പോരാട്ടം കനത്തു

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ സെവിയ്യക്കെതിരേ ബാഴ്സലോണ ,മനിലയിൽ കുടുങ്ങിയതോടെ ലീഗിൽ കിരീടപ്പോരാട്ടം കടുത്തു. സെവിയ്യയുടെ മൈതാനത്ത് കഴിഞ്ഞ ദിവസം നടന്ന മത്സരം ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. സമനിലയോടെ 30 കളികളിൽ നിന്ന് 65 പോയന്റുള്ള ബാഴ്സയുടെ ഒന്നാം സ്ഥാനം ഭീഷണിയിലായി. ഞായറാഴ്ച റയൽ സോസീഡാഡിനെതിരായ മത്സരത്തിൽ ജയിക്കാനായാൽ റയൽ മാഡ്രിഡിനും 38 പോയന്റാകും. പരസ്പരം കളിച്ചപ്പോഴുള്ള ഗോൾ ശരാശരി വെച്ച് റയൽ ലീഗിൽ ഒന്നാമതെത്തും. മെസ്സിയും അന്റോയ്ൻ ഗ്രീസ്മാനും പരിക്കിനെ തുടർന്ന് ദീർഘ നാളായി വിശ്രമത്തിലായിരുന്ന ലൂയിസ് സുവാരസുമെല്ലാം കളത്തിലിറങ്ങിയിട്ടും ബാഴ്സയ്ക്ക് സെവിയ്യ പ്രതിരോധം ഭേദിക്കാനായില്ല. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സ്പാനിഷ് ലീഗ് പുനരാരംഭിച്ചപ്പോൾ നടന്ന ആദ്യ രണ്ടു മത്സരത്തിലും ബാഴ്സ ജയം സ്വന്തമാക്കിയിരുന്നു. Content Highlights: La Liga Barcelona held draw against Sevilla, gives Madrid chance to pull level


from mathrubhumi.latestnews.rssfeed https://ift.tt/2NcoW6i
via IFTTT