രാജാക്കാട്(ഇടുക്കി): നാലുവയസ്സുകാരിയെ ശാരീരികപീഡനത്തിനിരയാക്കിയെന്ന് തെറ്റിദ്ധരിച്ച് പതിമൂന്നുകാരനെ, ബാലികയുടെ ബന്ധുക്കൾ മർദിച്ചവശനാക്കി. എന്നാൽ, ബാലിക പീഡനത്തിനിരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായി ശാന്തൻപാറ പോലീസ് അറിയിച്ചു. പരിക്കേറ്റ ആൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ സി.ഐ.യുടെ നേതൃത്വത്തിൽ ബാലികയുടെ മൊഴിയെടുത്തു. ആരോപണവിധേയനായ ആൺകുട്ടിയുടെ സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് സി.ഡബ്ല്യു.സി. അധികൃതർക്ക് കൈമാറുമെന്ന് ശാന്തൻപാറ പോലീസ് പറഞ്ഞു. ആൺകുട്ടിയെ ആക്രമിച്ചവർക്കെതിരേ പോലീസ് കേസെടുക്കും. Content Highlights:13 year old boy attacked in rajakkad idukki
from mathrubhumi.latestnews.rssfeed https://ift.tt/2BstBhO
via
IFTTT