കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നിലവിൽ കുടുംബവുമായി അടുപ്പമുള്ളവരെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതോടൊപ്പം മറ്റ് ആറ് സാധ്യതകളും പോലീസ് പരിശോധിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. അതിനിടെ, വീട്ടിൽനിന്ന് കാണാതായ രണ്ട് മൊബൈൽ ഫോണുകളിൽ ഒന്ന് കണ്ടെത്തി. കാണാതായ കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.കാറിന്റെ വൈക്കം വരെയുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ സ്ഥലത്തെത്തിയ പോലീസ് നായ കാർ പോയതിന് എതിർവശത്തേക്ക് ഓടിപ്പോയത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. അതിനാൽ കൃത്യത്തിൽ ഒന്നിലധികം ആളുകൾക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 10 വർഷം മുമ്പ് പക്ഷാഘാതം ഉണ്ടായ മുഹമ്മദ് സാലിയുടെ ആരോഗ്യസ്ഥിതി മെച്ചമായില്ല. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സമീപകാലത്ത് ഇദ്ദേഹം മോശം ആരോഗ്യനിലയിലായിരുന്നു. സംസാരിക്കാനും പ്രയാസമുണ്ടായിരുന്നു. സ്ഥിതി മെച്ചമായാൽ ഇദ്ദേഹത്തിന് എത്രമാത്രം സംസാരിക്കാൻ കഴിയും എന്നത് അന്വേഷണത്തിൽ നിർണായകമാകും. പോലീസ് നോക്കുന്ന സാധ്യതകൾ നല്ല സാമ്പത്തികശേഷിയുള്ള ഇവരിൽനിന്ന് പണം കവരാനുള്ള ശ്രമം. അതിനിടെയുണ്ടായ അക്രമം പ്രദേശത്ത് ഇടയ്ക്കിടെ വരുന്നതായി പറയുന്ന മയക്കുമരുന്ന് സംഘം. അവർ പണത്തിന് അക്രമം നടത്തിയോ എന്ന് സംശയം കുടുംബവുമായി ഏതെങ്കിലും തരത്തിൽ ശത്രുതയുള്ളവരുണ്ടോ. ക്രൂരമായ ആക്രമണരീതിയും സംശയം ഉണ്ടാക്കുന്നു. ഷോക്കടിപ്പിക്കാൻ ശ്രമിക്കുക, പാചകവാതകം തുറന്നുവിടുക, തലയ്ക്ക് അടിക്കുക എന്നിവ സംഭവിച്ചതിനാൽ മോഷണത്തിനപ്പുറം സാധ്യത പരിശോധിക്കണം. Content Highlights:kottayam sheeba murder case
from mathrubhumi.latestnews.rssfeed https://ift.tt/3cx1iM1
via
IFTTT