കോഴിക്കോട്: അറപ്പുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തൽ ശബരിനാഥിന്റെ(14) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുഴയിൽനിന്ന് കണ്ടെത്തിയത്.അറപ്പുഴ പുനത്തിൽ ഷാജിയുടെ മകൻ ഹരിനന്ദിനായുള്ള തിരച്ചിൽ തുടരുകയാണ്. ബന്ധുക്കളായ ശബരിനാഥും ഹരിനന്ദും വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് വീട്ടിൽനിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അടയ്ക്കാനാണ് ഇരുവരെയും വീട്ടുകാർ പറഞ്ഞയച്ചത്. എന്നാൽ കുട്ടികൾ അറപ്പുഴയിൽ മീൻ പിടിക്കാൻ പോവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ കുട്ടികൾ പുഴയിൽ മീൻ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. തുടർന്നാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. Content Highlights:two boys went missing in arappuzha kozhikode, one body found
from mathrubhumi.latestnews.rssfeed https://ift.tt/37H69JX
via
IFTTT