Breaking

Wednesday, June 3, 2020

അധ്യാപികമാരെ അവഹേളിച്ചത് വിദ്യാര്‍ഥികള്‍; നാല് പേരെ ചോദ്യംചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽവഴി ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചവർക്കെതിരേ കേസ്. നാല് വിദ്യാർഥികളെ സൈബർ സെൽ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻവർ സാദത്ത് എ.ഡി.ജി.പി. മനോജ് എബ്രഹാമിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കൈറ്റിന്റെ ഫെയ്സ്ബുക്ക് പേജിലും മറ്റും അധ്യാപികമാർക്കെതിരേ അശ്ലീല പരാമർശങ്ങളടക്കം വന്നിരുന്നു. അധ്യാപികമാരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഈ പേജുകളിലും അവഹേളനവും അശ്ലീല പരാമർശങ്ങളുമുണ്ടായി. പിന്നാെലയാണ് നടപടി. സംഭവത്തിൽ വനിതാ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. Content Highlights: insulting social media post against online class teachers; police detained four students


from mathrubhumi.latestnews.rssfeed https://ift.tt/2zNDAOF
via IFTTT