Breaking

Thursday, June 4, 2020

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറേ രോഗികള്‍: കോവിഡ് ബാധിതര്‍ 65.61 ലക്ഷം കടന്നു

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 65,61,792 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലേറേ പേർക്ക് രോഗം ബാധിച്ചു. 4,925 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 3,86,779 ആയി ഉയർന്നു. കോവിഡ് കൂടുതൽ നാശം വിതച്ച അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 20,322 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 1081 പേർ മരിച്ചു. യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. മരണം 1.10 ലക്ഷത്തിലേക്ക് അടുക്കുന്നു. ബ്രസീലിൽ രോഗികളുടെ എണ്ണം 5.84 ലക്ഷം പിന്നിട്ടു. മരണം 32,568 ആയി. പുതുതായി 27,312 പേർക്ക് രോഗം പിടിപെട്ടു. 1,269 പേർ 24 മണിക്കൂറിനിടെ മരിച്ചു. റഷ്യയിൽ കോവിഡ് ബാധിതർ 4.32 ലക്ഷമായി. മരണം 52,00 കടന്നു. സ്പെയ്നിലും ബ്രിട്ടണിലും ഇറ്റലിയിലും പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മരണനിരക്കിൽ യുഎസിന് പിന്നിൽ രണ്ടാമതുള്ള ബ്രിട്ടണിൽ 39,728 പേർ ഇതുവരെ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. രോഗികൾ രണ്ട് ലക്ഷവും മരണം ആറായിരവും പിന്നിട്ടു. അതേസമയം 31,64,253 പേർ ഇതുവരെ രോഗമുക്തരായി. 30,14,905 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ 54,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമാണ്. content highlights: covid 19, corona virus, covid positive case in world


from mathrubhumi.latestnews.rssfeed https://ift.tt/2XWLz3P
via IFTTT