കോട്ടയം: താഴത്തങ്ങാടി കൊലപാതകത്തിൽ പോലീസ് ആദ്യംമുതൽ സംശയിച്ചത് കുടുംബവുമായി അടപ്പമുള്ളവരെ. പണമിടപാടുമായുള്ള തർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് സൂചന. അന്വേഷണം തുടങ്ങിയതുമുതൽ പോലീസ് കുടുംബവുമായി അടുപ്പവും പരിചയവുമുള്ളവരുടെ പട്ടിക തയ്യാറാക്കാൻ തുടങ്ങി. സംഭവത്തിന് പിന്നിൽ പുറത്തുനിന്നുള്ളവരായിരുന്നുവെങ്കിൽ ദമ്പതിമാരുടെ ചെറുത്തുനിൽപ്പ് പുറംലോകം അറിഞ്ഞേനെ. എന്നാൽ, അത്തരത്തിലുള്ള ഒരുശബ്ദവും പരിസരവാസികൾ കേട്ടില്ല. അടുപ്പമുള്ള വ്യക്തി വീട്ടിലേക്ക് ചെന്നതിനുശേഷം ദമ്പതിമാരുമായി കലഹത്തിൽ ഏർപ്പെടുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ പോലീസ് പരിസരത്തുള്ള എട്ടോളം പേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ആയിരത്തോളം മൊബൈൽ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കൃത്യം നടത്തിയശേഷം പുറത്തേക്ക് പോയ കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന വിവരവും ലഭിച്ചു. ജില്ലാ അതിർത്തിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ വാഹനം ചെന്നതിന്റെ ദൃശ്യവും ലഭിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ വ്യക്തികളുടെ വിവരങ്ങളും ഇവരുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. അഞ്ച് സംഘങ്ങളായി അന്വേഷണം താഴത്തങ്ങാടി കൊലപാതകത്തിൽ 48 മണിക്കൂറിനുള്ളിൽ പ്രതിയിലേക്ക് നിർണായക സൂചന ലഭിക്കാനിടയാക്കിയത് പോലീസിന്റെ ചിട്ടയായ അന്വേഷണം. പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം. മൂന്നു സി.ഐ. മാരുടെയും രണ്ടു ഡിവൈ.എസ്.പി.മാരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓരോ സംഘത്തിനും ഓരോ ജോലിയും വിഭജിച്ചുനൽകി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. എം.ജെ.അരുൺ, കുമരകം എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, പാമ്പാടി എസ്.എച്ച്.ഒ. യു.ശ്രീജിത്ത് എന്നിവർക്കായിരുന്നു നേതൃത്വം. കുമരകം, താഴത്തങ്ങാടി, ഇല്ലിക്കൽ, ചെങ്ങളം ഭാഗങ്ങളിലെ ക്രമിനൽ പശ്ചാത്തലമുള്ളവരെ മുഴുവൻ പോലീസ് വിളിപ്പിച്ചിരുന്നു. പോലീസ് നായ ഓടിച്ചെന്ന താഴത്തങ്ങാടി പാലത്തിന് സമീപം സംഭവദിവസം സംശയകരമായി കണ്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത് സാലിയുടെ നില ഗുരുതരം ആക്രമണത്തിൽ പരിക്കേറ്റ ഷാനി മൻസിലിൽ മുഹമ്മദ് സാലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമ കെയർ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ് സാലി. മരുന്നുകളോട് വളരെ കുറച്ചുമാത്രമാണ് പ്രതികരിക്കുന്നത്. Content Highlights:kottayam sheeba murder case
from mathrubhumi.latestnews.rssfeed https://ift.tt/2MqGPhv
via
IFTTT