Breaking

Saturday, June 20, 2020

ഇന്‍ഷുറന്‍സ് പുതുക്കാതെ 1845 കെ.എസ്.ആര്‍.ടി.സി.ബസ്

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി കാരണം കെ. എസ്.ആർ.ടി.സി.യിൽ ഇൻഷുറൻസ് പുതുക്കാതെ 1,845 ബസുകൾ. പല ഡിപ്പോകളും ഇവ സർവീസിന് ഉപയോഗിക്കുന്നുണ്ട്. സൂപ്പർഫാസ്റ്റും ഫാസ്റ്റും ഇക്കൂട്ടത്തിലുണ്ട്. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വിവരംപോലും പല ഡിപ്പോകൾക്കും അറിയില്ല. ഒരു ബസിന് അറുപതിനായിരം രൂപയാണ് വർഷം ഇൻഷുറൻസ്. എല്ലാ ബസുകൾക്കും ഇൻഷുറൻസ് എടുക്കണമെങ്കിൽ 12 കോടിയിലധികം രൂപ വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക കണ്ടെത്തുക പ്രയാസമാണ്. വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ഇല്ലാത്തത് വലിയ നിയമപ്രശ്നങ്ങൾക്ക് വഴിതെളിക്കും. അപകടമുണ്ടായാൽ കെ. എസ്.ആർ.ടി.സി. മാനേജ്മെന്റുതന്നെ നഷ്ടപരിഹാരം നൽകുമെന്നാണ് അധികൃതരുടെ വിശദീകരണം. ശമ്പളംപോലും നൽകാൻ ബുദ്ധിമുട്ടുന്ന മാനേജ്മെന്റ് ഇത് എങ്ങനെ കൈകാര്യം ചെയ്യുന്ന ചോദ്യമാണ് ഉയരുന്നത്. ഇൻഷുറൻസ് സംബന്ധിച്ച കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എം.ഡി.യായി ചുമതലയേറ്റ ബിജു പ്രഭാകർ പറഞ്ഞു. content highlights:KSRTC bus Insurance issues


from mathrubhumi.latestnews.rssfeed https://ift.tt/3dhQEJF
via IFTTT