കോപ്പൻഹേഗൻ: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണ് തക്ക സമയത്ത് വൈദ്യ സഹായം എത്തിക്കാൻ മുന്നിട്ടിറങ്ങിയ മാച്ച് റഫറി ആന്റണി ടെയ്ലറെയും സഹതാരം സൈമൺ കെയറെയും പ്രശംസിച്ച് ഫുട്ബോൾ ലോകം. എറിക്സൺ കുഴഞ്ഞുവീഴുന്നതുകണ്ട ഉടൻ മത്സരം നിർത്തിവെച്ച് വേഗത്തിൽ മെഡിക്കൽ സംഘത്തെ ഗ്രൗണ്ടിലേക്ക് ടെയ്ലർ വിളിച്ചുവരുത്തി. ടെയ്ലറുടെ സമയോചിതമായ ഇടപെടൽ മൂലം എറിക്സണ് പെട്ടന്ന് തന്നെ വൈദ്യ സഹായം ലഭിച്ചു. അബോധാവസ്ഥയിൽ നാവ് വിഴുങ്ങിപ്പോകുമായിരുന്ന എറിക്സണെ അതിനനുവദിക്കാതെ പിടിച്ചു നിർത്തി മെഡിക്കൽ സംഘത്തിന് വലിയ സഹായമാണ് സൈമൺ ചെയ്തത്. സൈമണിന്റെയും ടെയ്ലറുടെയും സമയോചിതമായ ഇടപെടലുകളില്ലായിരുന്നെങ്കിൽ എറിക്സൺ വലിയ അപകടത്തിലേക്ക് വഴുതി വീണേനേ. ഗ്രൗണ്ടിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയ എറിക്സൺ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു. അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടി. അതിവേഗത്തിൽ എറിക്സണ് വൈദ്യ സഹായം എത്തിച്ചതുമൂലമാണ് താരത്തിന് ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചത്. അതിന് പ്രധാന പങ്കുവഹിച്ച ആന്റണി ടെയ്ലറും സൈമണും ചുരുങ്ങിയ നിമിഷം കൊണ്ട് ആരാധകരുടെ മനം കവർന്നു. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ സ്വദേശിയായ ആന്റണി ടെയ്ലർ 2013 മുതൽ ഫിഫയുടെ അംഗീകാരമുള്ള റഫറിയായി പ്രവർത്തിച്ചുവരികയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സജീവ സാന്നിധ്യമാണ് ടെയ്ലർ. എറിക്സണിന്റെ സഹതാരമായ സൈമൺ ഡെന്മാർക്കിനായി നൂറിലധികം കളിച്ച താരമാണ്. നിലവിൽ സിരി എയിൽ എ.സി.മിലാന്റെ സെന്റർ ബാക്കാണ് താരം. Content Highlights: christian eriksen, Euro 2020, Anthony Taylor refree, denmark vs finland, Simon Kjær
from mathrubhumi.latestnews.rssfeed https://ift.tt/3gkpBCm
via
IFTTT