Breaking

Monday, January 18, 2021

നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനുള്ള അവസാന ബസ്സെന്ന് എ.ഐ.സി.സി. സെക്രട്ടറി

വണ്ടൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനുള്ള അവസാന ബസ്സാണെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹനൻ. മണ്ഡലം പ്രസിഡന്റുമാർ ആദ്യം വീട്ടിലെ അംഗങ്ങളുടെ വോട്ട് ഉറപ്പുവരുത്തണമെന്നും അദ്ദേഹം വണ്ടൂരിൽ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലം പ്രസിഡന്റുമാരുടെ നിയോജകമണ്ഡലംതല നേതൃസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു മലബാർ മേഖലയുടെ ചുമതലകൂടിയുള്ള മോഹനൻ. കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി. ജനറൽസെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, കെ.സി. കുഞ്ഞിമുഹമ്മദ്, കെ.ടി. അജ്മൽ എന്നിവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3c13qiT
via IFTTT