Breaking

Friday, January 8, 2021

ആദ്യം പാർട്ടിതല സമവായത്തിന് ഇടതുമുന്നണി

തിരുവനന്തപുരം: 'പാലാ'യുടെ പേരിൽ എൻ.സി.പി. ഉയർത്തുന്ന വെല്ലുവിളി മുന്നണിയെ ബാധിക്കാതെ കൊണ്ടുപോകാനുള്ള തന്ത്രപരമായ നീക്കമാണ് സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ സി.പി.എം. നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുകയെന്ന മുഖ്യപരിഗണനയിൽ സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും നടത്തണമെന്നതാണ് തീരുമാനം. കേരള കോൺഗ്രസ് (എം), എൽ.ജെ.ഡി. എന്നീ രണ്ടുപാർട്ടികൾ പുതുതായി മുന്നണിയിലെത്തിയതാണ്. അവർക്ക് സീറ്റ് കണ്ടെത്തണമെന്നതാണ് ഒന്നാമത്തെ പ്രശ്നം. പാല, തളിപ്പറമ്പ്, പേരാമ്പ്ര, കല്പറ്റ, കൂത്തുപറമ്പ് തുടങ്ങിയ മണ്ഡലങ്ങളിൽ ഈ പാർട്ടികളുമായി ഏറ്റുമുട്ടിയാണ് നേരത്തേ എൽ.ഡി.എഫ്. വിജയിച്ചത്. ഇതിൽ ചിലത് കേരള കോൺഗ്രസിനും എൽ.ജെ.ഡി.ക്കും വിട്ടുകൊടുക്കേണ്ടിവരും. അത്തരം ചില വെച്ചുമാറലുകളിലാണ് ആദ്യം ധാരണയുണ്ടാക്കേണ്ടത്. സി.പി.എമ്മും സി.പി.ഐ.യും തമ്മിലും ആലപ്പുഴയിലടക്കം ചില മണ്ഡലമാറ്റങ്ങൾ പരിഗണിക്കുന്നുണ്ട്. പാലായ്ക്കൊപ്പം കാഞ്ഞിരപ്പള്ളി മണ്ഡലവും ലഭിക്കുകയെന്നത് കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്. കാഞ്ഞിരപ്പള്ളി സി.പി.ഐ. മത്സരിക്കുന്ന മണ്ഡലമാണ്. ഈ മണ്ഡലം വിട്ടുനൽകാൻ സി.പി.ഐ. ആദ്യം മടിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം അവർക്ക് മനംമാറ്റമുണ്ടായിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ, കുന്നത്തൂർ മണ്ഡലങ്ങളിലേതെങ്കിലും സി.പി.ഐ.യ്ക്ക് നൽകിയാൽ കാഞ്ഞിരപ്പള്ളി പ്രശ്നം തീരും. ചവറയിൽ കഴിഞ്ഞതവണ സി.എം.പി. അരവിന്ദാക്ഷൻ വിഭാഗമാണ് മത്സരിച്ചത്. അവർ സി.പി.എമ്മിൽ ലയിച്ചതിനാൽ ആ സീറ്റ് വിട്ടുനൽകുന്നതിന് പ്രശ്നമുണ്ടാകില്ല. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനാണ് സിറ്റിങ് എം.എൽ.എ. അദ്ദേഹത്തെ മാറ്റി സി.പി.ഐ.ക്ക് നൽകുന്നതിലും ചർച്ചവേണ്ടിവരും. സോഷ്യലിസ്റ്റ് പാർട്ടിക്ക് ഏറെ വേരോട്ടമുള്ള കൂത്തുപറമ്പ് എൽ.ജെ.ഡി.ക്ക് വിട്ടുകൊടുക്കേണ്ടിവരും. ഇവിടെ കെ.കെ. ശൈലജയാണ് സിറ്റിങ് എം.എൽ.എ. ജനതാദൾ (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം എന്നീ പാർട്ടികൾക്കും കഴിഞ്ഞതവണ നൽകിയ അത്രയും നൽകാനാവില്ലെന്ന സൂചന സി.പി.എം. നൽകിയിട്ടുണ്ട്. എൻ.സി.പി.യോട് സാമൂഹിക അകലം ഇടഞ്ഞുനിൽക്കുന്ന എൻ.സി.പി.യോട് അകലം പാലിച്ചുള്ള ചർച്ചയാണിപ്പോൾ നടക്കുന്നത്. എൻ.സി.പി. മുന്നണി വിടുമെന്ന് സി.പി.എം. നേതാക്കളും ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. പാർട്ടി പോയാലും എ.കെ. ശശീന്ദ്രൻ ഇടതുമുന്നണിക്കൊപ്പം നിൽക്കാനാണ് സാധ്യത. പാലാ കേരള കേൺഗ്രസിന് നൽകുമെന്ന് ഉറപ്പാണ്. ഇതിന്റെപേരിൽ എൻ.സി.പി. വിട്ടാൽ ബാലുശ്ശേരി നൽകി ശശീന്ദ്രനെ ഒപ്പം നിർത്തും. കുട്ടനാട് കേരള കോൺഗ്രസിന് തന്നെയാകും. Content Highlights:Kerala Assembly Election 2021: Need consensus in LDF first


from mathrubhumi.latestnews.rssfeed https://ift.tt/2XjNBLB
via IFTTT