Breaking

Friday, January 8, 2021

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തി

കൊച്ചി: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസറ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കസ്റ്റംസിനു മുന്നിൽ ചോദ്യംചെയ്യലിനിന് ഹാജരാകുന്നതിനായി കൊച്ചിയിലെത്തി. പുലർച്ചയോടെ എറണാകുളം ഗസ്റ്റ്ഹൗസിലെത്തിയ അയ്യപ്പൻ പത്ത് മണിയോടെ കസ്റ്റംസ് ഓഫീസിലെത്തും. ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഒരു പ്രതികരണത്തിനും അദ്ദേഹം തയ്യാറായില്ല. ചോദ്യംചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നുതവണ അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞദിവസം വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് നൽകിയത്. അയ്യപ്പനെ ചോദ്യംചെയ്യാൻ സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്നുകാട്ടി നിയസഭാ സെക്രട്ടറി നേരത്തേ കസ്റ്റംസിന് കത്തുനൽകിയിരുന്നു. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം ഈ വിഷയം സഭയിൽ ചർച്ചയാക്കുമായിരുന്നു. ഇത് മുന്നിൽക്കണ്ടാണ് അയ്യപ്പൻ ചോദ്യംചെയ്യലിനു ഹാജരാകുന്നത്. Content Highlights:Speakers private secretary K Ayyappan arrived in Kochi-gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/2LyQ4yN
via IFTTT