Breaking

Saturday, January 9, 2021

സ്പീക്കർക്ക് സമൻസ് അയക്കാൻ നിയമോപദേശം തേടി കസ്റ്റംസ്

കൊച്ചി: ഡോളർകടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്ന് മൊഴിയെടുക്കുന്നതിന് മുന്നോടിയായി കസ്റ്റംസ് നിയമോപദേശം തേടി. നടപടിക്രമങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിൽനിന്നും കസ്റ്റംസ് അന്വേഷണസംഘം നിയമോപദേശം തേടിയത്. അതേസമയം, സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനിൽനിന്ന് വെള്ളിയാഴ്ച കസ്റ്റംസ് മൊഴിയെടുത്തു. സ്പീക്കറിൽനിന്നും മൊഴിയെടുക്കുന്നതിൽ നിയമതടസ്സമില്ലെന്നായിരുന്നു കസ്റ്റംസിന് ആദ്യം ലഭിച്ച നിയമോപദേശം. എന്നാൽ, കെ. അയ്യപ്പനിൽനിന്ന് മൊഴിയെടുക്കാൻ നോട്ടീസ് നൽകിയത് നിയമപ്രശ്നമായി മാറിയ പശ്ചാത്തലത്തിൽക്കൂടിയാണ് കസ്റ്റംസ് മുൻകരുതലെടുക്കുന്നത്. സമാനമായ പ്രശ്നങ്ങളിലെ സുപ്രീകോടതി നിർദേശങ്ങളും വിധികളുണ്ടെങ്കിൽ അതും പരിശോധിച്ചായിരിക്കും സമൻസ് തയ്യാറാക്കുക. കസ്റ്റംസിന്റെ കൊച്ചി ഓഫീസിൽ രാവിലെ 9.30-നാണ് കെ. അയ്യപ്പൻ ഹാജരായത്. ഡോളറുകൾ അടങ്ങിയ ബാഗ് തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെന്ന് പ്രതികളായ സ്വപ്നാ സുരേഷും പി.എസ്. സരിത്തും മൊഴി നൽകിയിരുന്നു. സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി അയ്യപ്പൻ സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നുവെന്ന സൂചനയും സ്വപ്ന നൽകിയിട്ടുണ്ട്. ഇതിൽ വ്യക്തവരുത്തുകയാണ് കസ്റ്റംസ് ചെയ്യുന്നത്. Content Highlights:Statement taken from the Assistant Private Secretary


from mathrubhumi.latestnews.rssfeed https://ift.tt/3sfURX9
via IFTTT