Breaking

Wednesday, January 20, 2021

സഹതാരത്തോടൊപ്പം നൃത്തംചെയ്തതിന് ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചു; ഓഡിയോ

ചെന്നൈ: നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ഹേംനാഥിനെതിരേ ഗുരുതര ആരോപണങ്ങൾ. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിരിക്കുന്നത്.ചിത്ര കുമാരൻ തങ്കരാജനൊപ്പം അഭിനയിക്കുന്നതിൽ ഹേംനാഥിന് കടുത്ത എതിർപ്പുണ്ടായിരുന്നു. അഭിനയം നിർത്താനും ആവശ്യപ്പെട്ടു. ചിത്ര വഴങ്ങാതിരുന്നപ്പോൾ വഴക്കിട്ടു, അതിന്റെ പേരിൽ മാനസികമായി ഒരുപാട് പീഡിപ്പിച്ചു. ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടൽ മുറിയിലെത്തിയപ്പോൾ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താൻ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതിൽ കുപിതയായ ചിത്ര മുറിയിൽ കയറി വാതിലടച്ചു. വാതിലിൽ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു. ഡിസംബർ 9നാണ് ചിത്ര നസ്രറത്ത്പേട്ടിലെ ഹോട്ടൽ മുറിയിൽ തുങ്ങിമരിച്ചത്. ഡിസംബർ 15 ന് ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങൾ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്. Content Highlights:VJ Chithra Deatth, Leaked Audio of husband Hemnath


from mathrubhumi.latestnews.rssfeed https://ift.tt/3908wdi
via IFTTT