Breaking

Tuesday, January 5, 2021

പുതിയ തൊഴിലാളി സംഘടന രൂപീകരിച്ച് ഗൂഗിള്‍ ജീവനക്കാര്‍; ടെക്ക് വ്യവസായ രംഗത്ത് അപൂര്‍വ്വം

പുതിയ തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകി ഗൂഗിൾ ജീവനക്കാർ. ഗൂഗിളിലേയും മാതൃസ്ഥാപനമായ ആൽഫബെറ്റിലേയും എഞ്ചിനീയർമാർ ഉൾപ്പടെ 225 ജീവനക്കാരാണ് സംഘടനയിൽ അണിചേർന്നത്. കമ്പനിയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുകയാണ് ആൽഫബെറ്റ് വർക്കേഴ്സ് യൂണിയൻ എന്ന ഈ സംഘടനയുടെ ഉദ്ദേശം. മാന്യമായ വേതനം, ചൂഷണം, പ്രതികാരം, വിവേചനം എന്നിവയെ പേടിക്കാതെയുള്ള ജോലി എന്നിവ ഉറപ്പുവരുത്തുന്നതിനായി സംഘടന പ്രവർത്തിക്കുമെന്ന് സംഘടനാ പ്രതിനിധികൾ പറയുന്നു. ഗൂഗിളിലെ തൊളിലാളി പ്രശ്നങ്ങൾ ഏറെ കാലമായി ചർച്ചയാവുന്നുണ്ട്. വർണ വിവേചനം, തൊഴിലാളി ചൂഷണം, കമ്പനിയുടെ നിലപാടുകൾക്കെതിരെ വിമർശനമുയർത്തുകയോ ശബ്ദമുയർത്തുകയോ ചെയ്യുന്ന തൊഴിലാളികൾക്കെതിരെയുള്ള പ്രതികാര നടപടികൾ ഉൾപ്പടെ വിവിധ പ്രശ്നങ്ങൾ ഇതിനോടകം ആഗോള തലത്തിൽ ചർച്ചയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ യുഎസ് തൊഴിൽ വകുപ്പ് ഗൂഗിളിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം രൂപമെടുക്കുന്നത് അപൂർവമാണ്. നേരത്തെ ഫെയ്സ്ബുക്ക് പോലെയുള്ള വൻകിട കമ്പനികളുടെ നിലപാടുകൾക്കെതിരെ തൊഴിലാളികൾ സംഘടിത സമരങ്ങൾ നടത്തിയിട്ടുണ്ടെങ്ങിലും ഒരു സ്ഥിരം തൊഴിലാളി സംഘടനാ രൂപത്തിലേക്ക് മാറിയിരുന്നില്ല. Content Highlights:Google workers form new labour union


from mathrubhumi.latestnews.rssfeed https://ift.tt/2X7xWyG
via IFTTT