Breaking

Thursday, January 7, 2021

പോലീസ് വെരിഫിക്കേഷന്‍ നടന്നു; ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണി ജയില്‍മോചിതനായേക്കും

ആലുവ: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയെ ജയിലിൽനിന്ന് മോചിപ്പിക്കുന്നതിനു മുന്നോടിയായുള്ള പോലീസ് വെരിഫിക്കേഷൻ നടന്നു. ആലുവ വത്തിക്കാൻ സ്ട്രീറ്റിൽ എത്തിയാണ് ആലുവ പോലീസ് സംഘം വെരിഫിക്കേഷൻ നടത്തിയത്. 2001 ജനുവരി ആറിനാണ് ഒരു കുടുംബത്തിലെ ആറു പേർ കൊല്ലപ്പെട്ടത്. കേസ് അന്വേഷിച്ച ലോക്കൽ പോലീസും സി.ബി.ഐ.യും ആന്റണിയാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു. 2005 ഫെബ്രുവരി 2-ന് സി.ബി.ഐ. കോടതി വധശിക്ഷ വിധിച്ചു. 2006 സെപ്റ്റംബർ 18-ന് ഹൈക്കോടതിയും വധശിക്ഷ ശരി വെച്ചു. 2018 ഡിസംബർ 11-ന് ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. Read Also:കൊലക്കളമായി മാഞ്ഞൂരാൻ വീട്, വെട്ടിനുറുക്കിയത് ആറുപേരെ; ആലുവ കൂട്ടക്കൊലയ്ക്ക് ഇരുപതാണ്ട് 17 വർഷമായി പൂജപ്പുര സെൻട്രൽ ജയിലിലാണ് ആന്റണി. ജയിൽ ശിക്ഷ പൂർത്തിയായതിനാൽ പുറത്തുവിടാൻ പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ മൂന്നു തവണ ശ്രമം നടത്തി. ആലുവ പോലീസ് ആന്റണിക്ക് അനുകൂലമായല്ല റിപ്പോർട്ട് നൽകിയത്. 2018 മുതൽ പരോളിന് ശ്രമിച്ചിട്ടും വിജയിച്ചില്ല. പോലീസ് വെരിഫിക്കേഷന് എത്തിയതോടെ ആന്റണിയുടെ മോചനത്തിന് വഴി തെളിഞ്ഞിരിക്കുകയാണെന്നാണ് സൂചന. Content Highlights:aluva massacre accused antony may be released from jail


from mathrubhumi.latestnews.rssfeed https://ift.tt/3q2BXkB
via IFTTT