Breaking

Tuesday, January 19, 2021

കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രത്തിന്‌ അതൃപ്തി, തമിഴ്‌നാട്ടിലും കുറവ്

ന്യൂഡൽഹി : കേരളത്തിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് കുറയുന്നതിൽ കേന്ദ്രസർക്കാരിന് അതൃപ്തി. 25 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ വാക്സിൻ കുത്തിവെപ്പെടുത്തവരുടെ എണ്ണം. വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്സിൻ കുത്തിവെപ്പിൽ വലിയ തോതിൽ കുറവ് രേഖപ്പെടുത്തിയതെന്നാണ് സർക്കാരിന്റെ കണക്കിൽ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കുറവ് രേഖപ്പെപെടുത്തിയത്. ഈ രണ്ട് സംസ്ഥാനങ്ങളിലും 25 ശതമാനത്തിൽ താഴെയാണ് വാക്സിൻ കുത്തിവെപ്പ് നടക്കുന്നത്. കുറവ് കുത്തിവെപ്പെടുത്തവരിൽപഞ്ചാബും ചത്തീസ്ഗഡും തൊട്ടുപിറകെയുണ്ട്. ഇത് സംബന്ധിച്ചുള്ള അതൃപ്തിയാണ് കേന്ദ്രസർക്കാർ വാക്സിനേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോൺഫറൻസിൽ വ്യക്തമായത്. നാല് സംസ്ഥാനങ്ങളോടും വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കണമെന്നുംകേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച രീതിയിൽ കുത്തിവെപ്പ്സ്വീകരിച്ചകർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും റിവ്യൂ മീറ്റിൽ കേന്ദ്രം പരാമർശിച്ചു. 70 ശതമാനമാണ്ഈ സംസ്ഥാനങ്ങളിലെ കുത്തിവെപ്പ്. കഴിഞ്ഞ ശനിയാഴ്ച കണ്ടിരുന്ന വാക്സിൻ കുത്തിവെപ്പ് മുന്നേറ്റം പലയിടത്തും ഇപ്പോൾ കാണുന്നില്ല. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 50 പേരിൽ താഴെ മാത്രം പേരാണ് കഴിഞ്ഞ ദിവസം കുത്തിവെപ്പെടുത്തത്. കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ പ്രകാരം ഒരു ദിവസം 100 പേർ കുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട്. ആദ്യ ദിവസം 161 സെഷനുകളിലായി 2,945 പേർ തമിഴ്നാട്ടിൽ കുത്തിവെപ്പെടുത്തു. കേരളത്തിൽ 133 സെഷനുകളായി 8,062 പേരാണ്വാക്സിനേഷൻ സ്വീകരിച്ചത്. ഛത്തീസ്ഗഢ് 97 സെഷനുകൾ നടത്തി 5,592 ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ നൽകി. പഞ്ചാബ് 59 സെഷനുകളിലായി 1,319 പേർക്ക്വാക്സിനേഷൻ നൽകി. അതേ സമയം ആദ്യ ദിവസം ആന്ധ്രാപ്രദേശിൽ 332 സെഷനുകളിലായി 18,412 പേരാണ് കുത്തിവെപ്പ് സ്വീകരിച്ചത്. കർണാടകയിൽ 242 സെഷനുകളിലായി 13,594 പേരും തെലങ്കാനയിൽ 140 സെഷനുകളിലായി 3,653 പേരും കുത്തിവെപ്പെടുത്തു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരംതമിഴ്നാട്ടിൽ 7628 പേർ കുത്തിവെപ്പെടുത്തു. കേരളം- 7,070, ചത്തീസ്ഗഡ്- 4459, പഞ്ചാബ് - 1882 , ആന്ധ്ര- 9758, കർണാടക- 36,888 തെലങ്കാന- 10,352 എന്നിങ്ങനെ പോകുന്നു കുത്തിവെപ്പെടുത്തവരുടെ എണ്ണം. വിഷയം ഗൗരവമായി പരിശോധിക്കണമെന്നാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. content highlights:The Centre has flagged Tamil Nadu and Kerala over poor vaccine coverage


from mathrubhumi.latestnews.rssfeed https://ift.tt/3bQZFw1
via IFTTT