Breaking

Sunday, January 3, 2021

കോണ്‍ഗ്രസ് എസ്സില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: താൻ എൻസിപി വിട്ട് കോൺഗ്രസ് എസിലേക്ക് പോകുന്നു എന്നത് അണികളിൽ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതിന് വേണ്ടി ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഇത്തരം വാർത്തകൾ യാഥാർത്ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തവയാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രചാരണങ്ങൾ കൊണ്ട് എൻസിപിയുടെ പ്രവർത്തകർക്ക് ഇടയിൽ അങ്കലാപ്പുണ്ടാക്കാനോ തെറ്റിദ്ധാരണ പരത്താനൊ കഴിയുമെന്ന് ആരും കരുതേണ്ട. ഞങ്ങളുടെ പാർട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു കക്ഷിയാണ്. ആ നിലയിൽ ഒരു പുതിയ രാഷ്ട്രീയ ചിന്ത ഉണ്ടാകേണ്ട കാര്യം ഞങ്ങൾക്കില്ലയെന്ന് മാത്രമല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രസക്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മറ്റുതരത്തിലുള്ള ചിന്തകൾ എൻസിപിക്ക് ഇല്ല. എന്റെ കാര്യത്തിൽ പ്രചരിക്കുന്ന വാർത്തകൾ ആരും വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം-മന്ത്രി വ്യക്തമാക്കി. Content Highlight: Minister A. K. Saseendran press meet


from mathrubhumi.latestnews.rssfeed https://ift.tt/38aqiKq
via IFTTT