Breaking

Wednesday, January 20, 2021

വിജയദാസിന്റെ വേര്‍പാടില്‍ വിതുമ്പി വി. കെ ശ്രീകണ്ഠന്‍ എം.പി

അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ വിതുമ്പുന്നു പാലക്കാട്: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനുതാഴത്തെ നിലയിലെ ഓഡിറ്റോറിയത്തിൽ വികാരഭരിതമായ രംഗങ്ങളായിരുന്നു ചൊവ്വാഴ്ച പകൽ. കെ.വി. വിജയദാസ് എം.എൽ.എ.യ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവരെല്ലാം ആ സൗഹൃദത്തിന്റെ ഊഷ്മളത അറിഞ്ഞവർ. എല്ലാവർക്കുംമുന്നിൽ വിജയദാസ് നിത്യനിദ്രയിലാണ്ടു. പ്രണാമമർപ്പിക്കുന്നതിനിടെ ഡി.സി.സി. പ്രസിഡന്റുകൂടിയായ വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ കണ്ണുനിറഞ്ഞു. കെ.പി.സി.സി. സെക്രട്ടറി പി.വി. രാേജഷിനൊപ്പമെത്തിയ അദ്ദേഹം പതുക്കെ അരികിലേക്ക് മാറിനിന്നു. രാഷ്ട്രീയത്തിനപ്പുറം സൗഹൃദമായിരുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നാലും നേരിൽ കാണുമ്പോൾ പുഞ്ചിരിയോടെ അടുത്തെത്തി. പലപ്പോഴും ആവശ്യമായ നിർദേശങ്ങളും തന്നു. ഇടറിയ വാക്കുകളോടെ വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. മക്കളുടെ കാര്യമുൾപ്പൈട വ്യക്തിപരമായകാര്യങ്ങളാണ് സംസാരിച്ചിരുന്നത്. മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല. പൂഞ്ചോലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ എല്ലാ അവശതയും മറന്നാണ് അദ്ദേഹം ഓടിയെത്തിയത്. -ശ്രീകണ്ഠൻ അനുസ്മരിച്ചു. ഹാളിനുനടുവിൽ കിടത്തിയ മൃതദേഹത്തിനടുത്ത് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശശി, ടി.എൻ. കണ്ടമുത്തൻ, വി. ചെന്താമരാക്ഷൻ തുടങ്ങിയവർ തിരക്ക് നിയന്ത്രിച്ചു. സി.പി.െഎ. ജില്ലാ സെക്രട്ടറി സുരേഷ് രാജ് ഉൾപ്പെടെയുള്ള ഇടതുമുന്നണിനേതാക്കളും എത്തിയിരുന്നു. ഞങ്ങളേക്കാളൊക്കെ ഇളയതാണ്... മുതിർന്ന നേതാവും മുൻ എം.എൽ.എ.യുമായ സി.ടി. കൃഷ്ണൻ സങ്കടത്തോടെ പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദാ ഇസ്ഹാക്കും നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളും ഉൾപ്പെടെയുള്ളവർ ഹാളിനകത്ത് നിശ്ശബ്ദരായി ഇരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകമന്ദിരത്തിൽനിന്ന് മൃതദേഹം പുറത്തെടുക്കുമ്പോഴേക്കും നേതാക്കൾ ഒന്നും പറയാനാവാതെനിന്നു. പതിവുശൈലിയിൽ ചെറിയചിരിയോടെ പാർട്ടി ഓഫീസിൽനിന്ന് പുറത്തേക്കിറങ്ങുന്ന വിജയദാസായിരുന്നു അവരുടെ മനസ്സിൽ. അപ്പോഴും മുറ്റംനിറഞ്ഞ് പ്രവർത്തകരുണ്ടായിരുന്നു


from mathrubhumi.latestnews.rssfeed https://ift.tt/2KvBJDn
via IFTTT