ന്യൂഡൽഹി: ഡൽഹി-മീററ്റ് അതിവേഗ തുരങ്കപാതയുടെ നിർമാണ കരാർ ചൈനീസ് കമ്പനിക്ക് കൈമാറിയ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധം ശക്തം. റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി ന്യൂ അശോക് നഗർ മുതൽ സാഹിയാബാബാദ് വരെ 5.6 കിലോമീറ്റർ ഭൂഗർഭ പാത നിർമ്മിക്കാനുള്ള കരാറാണ് ചൈനീസ് കമ്പനിയായ ഷാങ്ഹായ് ടണൽ എഞ്ചിനീയറിങ് ലിമിറ്റഡിന് നൽകിയിരിക്കുന്നത്. നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് (എൻസിആർടിസി) പദ്ധതി നടപ്പിലാക്കുന്നത്. 2020 ജൂൺ മാസത്തിൽ നടത്തിയ ലേലത്തിൽ വൻകിട ഇന്ത്യൻ കമ്പനികളെ പിന്തള്ളി ചൈനീസ് സ്ഥാപനത്തിന് കരാർ ലഭിക്കുകയായിരുന്നു. ചൈനീസ് കമ്പനിക്ക് കരാർ നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. ആത്മനിർഭർ ഭാരതത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രത്തിന്റെ നടപടി സ്വീകാര്യമല്ലെന്നാണ് പ്രധാനവിമർശനം. ചൈനയുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചുവോ എന്നാണ് മറ്റ് ചിലർ ഉയർത്തുന്ന പരിഹാസം.നിയന്ത്രണരേഖയിൽ ജീവൻനഷ്ടപ്പെട്ട സൈനികരോടുള്ള അനാദരവാണ് സർക്കാർ നടപടിയെന്ന് ചിലർ വിമർശിക്കുന്നു. Awarding of Delhi-Meerut RRTS (Rapid Rail) construction contract to Chinese Firm is: 1) An insult to sacrifice of 20 brave soldiers who gave up their life defending LAC 2) Encounter of “Local for Vocal” slogan by BJP Govt itself 3) Exposes Cinema & Election Nationalism of BJP — Jaiveer Shergill (@JaiveerShergill) January 4, 2021 This is extremely bad example to the national sentiments of anti china movement. Govt gives rail contract to Chinese co. This is not acceptable 😠 Delhi-Meerut #BoycottChina — Ajay Kumar 🇮🇳 (@AJAY_iN1) January 4, 2021 Delhi merath RRTS project awarded to chinese firm. Is it justified after Galwan valley incidence? #BoycottChina — Himank Jain (@Himankcr7) January 4, 2021 Protests against #rrts project. We need to reset the project and don't give any project to #chinesecompany #buycottchinesecompany @narendramodi @PMOIndia @nitin_gadkari @RahulGandhi @RajatSharmaLive @Lalandeo4 — Saheb Kumar Gupta (@SahebkumarGupta) January 4, 2021 ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് 82 കി.മീ നീളമുള്ള ഡൽഹി-മീററ്റ് അതിവേഗപാതയുടെ നിർമാണം. എഡിബി മാർഗനിർദേശപ്രകാരം അംഗങ്ങളായ ഏത് രാജ്യങ്ങൾക്കും പരസ്പരം കരാറിൽ ഏർപ്പെടാം. ഇത് പ്രകാരം നടത്തിയ ലേലത്തിലാണ് ചൈനീസ് കമ്പനി കരാർ നേടിയതെന്നാണ് കേന്ദ്രസർക്കാർവൃത്തങ്ങൾ നൽകുന്നഅനൗദ്യോഗിക വിശദീകരണം. പൂർണമായും നടപടി ക്രമങ്ങൾ പാലിച്ചാണ് കരാർ നൽകിയതെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. Content Highlights:Twitterati slam Narendra Modi government after Chinese firm bags contract to build Delhi-Meerut RRTS
from mathrubhumi.latestnews.rssfeed https://ift.tt/3hIA3lU
via
IFTTT