Breaking

Saturday, January 9, 2021

വിമതന്റെ വിജയം; ആലപ്പുഴയില്‍ സിപിഎമ്മില്‍ നിന്ന്‌ 36 പേരെ പുറത്താക്കി

അരൂക്കുറ്റി: ആലപ്പുഴയിലെ അരൂക്കുറ്റിയിൽ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ലോക്കൽ കമ്മിറ്റിയംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരുൾപ്പടെ 36 പാർട്ടി അംഗങ്ങളെ പുറത്താക്കി. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാംവാർഡിൽ പാർട്ടി സ്ഥാനാർഥി ദയനീയമായി തോറ്റതാണ് നടപടിക്ക് കാരണം. വാർഡിലെ പാർട്ടി ഘടകങ്ങൾ നിർദേശിച്ച കെ.എ.മാത്യുവിനെ തള്ളി ലോക്കൽ കമ്മിറ്റി പുതിയ സ്ഥാനാർഥിയെ അവതരിപ്പിച്ചിരുന്നു. എന്നാൽ കെ.എ.മാത്യു റിബലായി മത്സരിച്ച് 128 വോട്ടിന് ജയിച്ചു. വിമതൻ ജയിച്ചതിന് പുറമേ പഞ്ചായത്ത് ഭരണവും യു.ഡി.എഫ്. പിടിച്ചതോടെയാണ് ലോക്കൽ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്. നടപടി നേരിട്ടവരിൽ ഭൂരിപക്ഷവും എ.കെ.ജി. ബ്രാഞ്ചിലെ അംഗങ്ങളാണ്. പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കാത്തത് വർഗ വഞ്ചനായണെന്നാണ് നടപടി വിശദീകരിച്ചുകൊണ്ടുളള ലോക്കൽ കമ്മിറ്റി സർക്കുലറിലെ പരാമർശം. എന്നാൽ കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ടവർ സംസ്ഥാന നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ബ്രാഞ്ച് അറിയാതെ പാർട്ടി അംഗത്വം നൽകിയത് സംസ്ഥാന നേതൃത്വത്തെ അറിയിച്ച് തിരുത്തിയ വൈരാഗ്യത്തിലാണ് സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ചതെന്നാണ് പരാതിയിലെ ആരോപണം. പരാതിയും എതിർപ്പും കണക്കിലെടുത്ത് നടപടി റിപ്പോർട്ട് ചെയ്യാൻ വിളിച്ച ജനറൽ ബോഡി യോഗം മാറ്റിവെച്ചിരിക്കുകയാണ്. അച്ചടക്കനടപടി അനുവദിക്കാനാവാത്തതുകൊണ്ടാണ് പുറത്താക്കൽ നടപടി എടുത്തതെന്നാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശ്വസത്യന്റെ വിശദീകരണം. നടപടിയുമായി മുന്നോട്ടുപോയാൽ നെഹ്റുട്രോഫി വാർഡിൽ സംഭവിച്ചതുപോലെ പരസ്യ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. Content Highlights:In Alappuzha, 36 members were expelled from the CPM


from mathrubhumi.latestnews.rssfeed https://ift.tt/3s86jUw
via IFTTT