തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കാനും കാർഷിക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചതിനെതിരെ കടുത്ത നിലപാടുകളുമായി പ്രതിപക്ഷം. ഗവർണർക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കും. പ്രതിപക്ഷ അംഗങ്ങൾ ഇതിനായി നിയമസഭയിലേക്കെത്തി തുടങ്ങി. ഇതിനിടെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം നടക്കുന്നുണ്ട്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെതിരായ നിലപാട് ഉയർത്തിക്കാട്ടുന്നതിനൊപ്പം സർക്കാരിനെതിരായ ആയുധമാക്കാനുമുള്ള ശ്രമം കൂടിയാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഒത്തുതീർപ്പാണ് ഗവർണറുടെ അനുമതി നിഷേധത്തിന് പിന്നിലെന്നാകും പ്രതിപക്ഷത്തിന്റെ പ്രചാരണം.
from mathrubhumi.latestnews.rssfeed https://ift.tt/37FOLaa
via
IFTTT