മുംബൈ: തിങ്കളാഴ്ചയിലെ നഷ്ടത്തിനുശേഷം രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 34 പോയന്റ് ഉയർന്ന് 46060ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 13479ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1454 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 499 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിനാൻസ്, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഡിവീസ് ലാബ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, എൻടിപിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.07ശതമാനവും സ്മോൾക്യാപ് 0.83ശതമാനവും ഉയരത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2KMsHSi
via
IFTTT