Breaking

Wednesday, December 23, 2020

തിരുത്തലിന് ഹൈക്കമാന്‍ഡ്: ഘടകകക്ഷി നേതാക്കളുമായി കെ.സി വേണുഗോപാലിന്റെ ചര്‍ച്ച

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് യു.ഡി.എഫ്. ഘടകകക്ഷി നേതാക്കൾക്ക് ഹൈക്കമാൻഡ് ഉറപ്പുനൽകി. കെ.സി.വേണുഗോപാലാണ് ഘടക കക്ഷി നേതാക്കളുമായി സംസാരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നേതൃത്വത്തിനെതിരേ ഘടകകക്ഷികൾ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് യോഗത്തിലും അതിന് മുമ്പുളള ഉഭയകക്ഷി യോഗത്തിലുമെല്ലാം കേൺഗ്രസ് നേതൃത്വത്തിന്റെ സംഘടനാ ദൗർബല്യങ്ങൾ വിമർശിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് വളരെ കർക്കശമായ ഇടപെടൽ ഹൈക്കമാൻഡ് നടത്തുന്നത്.സമൂഹ്യ, സാമുദായിക സംഘടനാ നേതാക്കളുമായും ഹൈക്കമാൻഡ് പ്രതിനിധികൾ ചർച്ചനടത്തും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ യു.ഡി.എഫ് ഘടകകക്ഷികളുമായി ഫോണിൽ സംസാരിച്ചു. ഹൈക്കമാൻഡിന്റെ കർശനമായ ഇടപെടൽ ഉണ്ടാകും, ഹൈക്കമാൻഡ് കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്, ഘടകകക്ഷികൾ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന സന്ദേശമാണ് കെ.സി.വേണുഗോപാൽ പ്രധാനപ്പെട്ട എല്ലാ ഘടകകക്ഷി നേതാക്കൾക്കും നൽകിയിരിക്കുന്നത്. പി.വി.മോഹൻ, പി.വിശ്വനാഥ്, ഇവാൻ ഡിസൂസ എന്നീ മൂന്ന് എ.ഐ.സി.സി. സെക്രട്ടറിമാരെ കേരളത്തിന്റെ ചുമതലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. അവർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേരളത്തിൽ കാണും. വിവിധ ജില്ലകളിൽ സന്ദർശിക്കുകയും ആ ജില്ലകളിലെ സാമൂഹിക, സാമുദായിക, നേതാക്കൾ തുടങ്ങിയവരുമായി ഇവർ ആശയവിനിമയം നടത്തും, ഹൈക്കമാൻഡുമായുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 27-ാം തിയതി കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറൽ സെക്രട്ടറിതാരിഖ് അൻവർ കേരളത്തിലുണ്ട്. അന്ന് രാഷ്ട്രീയ കാര്യസമിതി യോഗത്തിലും എം.പിമാർ എം.എൽ.എമാർ എന്നിവരുടെ യോഗത്തിലും പങ്കെടുക്കും. താരിഖ് അൻവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള കാര്യങ്ങളിൽ കൃത്യമായി ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. Content Highlights:Problems can be solved, UDF KC Venugopals assurance to the alliance party leaders


from mathrubhumi.latestnews.rssfeed https://ift.tt/3hd6fhl
via IFTTT