Breaking

Wednesday, December 23, 2020

കോവിഡിന്റെ പിടിയില്‍ അന്റാര്‍ട്ടിക്കയും: 36 പേര്‍ക്ക് രോഗം

സാന്റിയാഗോ: അന്റാർട്ടിക്കയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ചിലിയൻ റിസെർച്ച് ബേസിലെ 36-പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 26 പേർ ചിലിയൻ സൈനികരും 10 പേർ അറ്റകുറ്റപണികൾ ചെയ്യുന്ന തൊഴിലാളുകളുമാണ്. ജനറൽ ബെർനാഡോ ഒ ഹിഗ്ഗിൻസ് റിക്വെൽമി റിസർച്ച് ബേസിലുളളവർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവിടെയുളള 13 ചിലിയൻ ആസ്ഥാനങ്ങളിൽ ഒന്നാണിത്. ഭൂഖണ്ഡത്തിൽ സ്ഥിരതാമസക്കാർ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദർശകരും ഇവിടെ താമസിച്ചുവരുന്നതായി എപി റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാർപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്നു അന്റാർട്ടിക്ക


from mathrubhumi.latestnews.rssfeed https://ift.tt/37IjDH5
via IFTTT