തിരുവനന്തപുരം: അഭയ കേസ് അന്വേഷണത്തിനിടെ തെളിവുകൾ നശിപ്പിച്ചതിന് അന്നത്തെ എസ്.പി. കെ.ടി. മൈക്കിളിനെതിരേ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സമയത്ത് അഭയ ധരിച്ചിരുന്ന വസ്ത്രങ്ങൾ, സ്വകാര്യ ഡയറി, എന്നിവ സി.ബി.ഐ.ക്ക് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി.മൈക്കിൾ കൈമാറിയില്ല. ഇവ നശിപ്പിച്ചു. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാൻ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന മൈക്കിൾ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ്, ആർ.ഡി.ഒ. കോടതിയിൽ സമർപ്പിച്ചിരുന്ന തൊണ്ടിമുതലുകളാണ് മൈക്കിളിന്റെ നിർദേശത്തെത്തുടർന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. കെ.സാമുവൽ ഏറ്റുവാങ്ങിയത്. പിന്നീട് ഇവ സി.ബി.ഐ.ക്ക് കൈമാറിയില്ല. 16 മാസം നീണ്ട വിചാരണ 221 പേജുള്ള വിധി: 16 മാസം നീണ്ട വിചാരണയ്ക്കുശേഷമാണ് അഭയ കേസിൽ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാർ വിധിപറഞ്ഞത്. 221 പേജുള്ളതാണ് വിധി. 2019 ഓഗസ്റ്റ് അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ വിചാരണ ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനടക്കം 49 പേരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. കോവിഡ് കാലമായതിനാൽ പലപ്പോഴും വിചാരണ തടസ്സപ്പെട്ടു. കോടതിയുടെ കർക്കശ നിലപാട് കാരണമാണ് വിചാരണ പൂർത്തീകരിച്ചത്. കോട്ടൂർ പൂജപ്പുരയിൽ സെഫി അട്ടക്കുളങ്ങരയിൽ അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാ. കോട്ടൂരിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കുമാറ്റി. ബുധനാഴ്ച ഉച്ചയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിലിൽ എത്തിച്ചത്. 4334 എന്നതാണ് അദ്ദേഹത്തിന്റെ ജയിൽ മേൽവിലാസം. പുരോഹിതവസ്ത്രങ്ങൾ ജയിലിൽ അനുവദിക്കില്ല. തടവുപുള്ളികൾക്കുള്ള വെള്ള ഷർട്ടും മുണ്ടുമാണ് വേഷം. 14 ദിവസം നിരീക്ഷണത്തിലായിരിക്കും. പുതിയതായി വരുന്ന തടവുകാരെ എട്ടാം ബ്ലോക്കിലേക്കാണ് മാറ്റുന്നത്. കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചശേഷമേ മറ്റു തടവുകാർക്കൊപ്പം പാർപ്പിക്കൂ. കൂട്ടുപ്രതി സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഉച്ചയോടെയാണ് ജയിലിൽ എത്തിച്ചത്. സഭാവസ്ത്രം ധരിച്ചുകൊണ്ടാണ് സെഫി ജയിലിലെത്തിയത്. ഇതിനുപകരം വെള്ളമുണ്ടും ലോങ് ബ്ലൗസും ടവ്വലും നൽകി. അട്ടക്കുളങ്ങര ജയിലിലെ 15-ാം നമ്പർ തടവുകാരിയാണ് അവർ Content Highlight: Recommendation for action against Rita. SP Michael
from mathrubhumi.latestnews.rssfeed https://ift.tt/2WG3dJ1
via
IFTTT