Breaking

Thursday, December 24, 2020

കര്‍ഷക സമരം: രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ന്യൂഡൽഹി:കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽകോൺഗ്രസ് എം.പി മാർ രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. കോൺഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.മൂന്ന് നേതാക്കൾക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാൻ അനുമതി നൽകിയത്. വ്യാഴാഴ്ച രാവിലെ 10.30നാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനിരുന്നത്.വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. എ.ഐ.സി.സി. ആസ്ഥാനത്ത് നിന്ന് രണ്ട് ബസുകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് ചൗക്കിലേക്കെത്തി, ഇവിടെ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു പദ്ധതി. കേരളത്തിൽ നിന്ന് ശശി തരൂർ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരാണ് കേരളത്തിൽ നിന്ന് മാർച്ചിൽ പങ്കെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് എം.പി.മാർ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയിട്ടുണ്ട്. #UPDATE | No permission has been granted for Congress march to Rashtrapati Bhavan today. However, three leaders, who have appointment at Rashtrapati Bhavan, will be allowed to go: Additional DCP (New Delhi) Deepak Yadav https://t.co/e6iqr9KIKJ — ANI (@ANI) December 24, 2020 രാഷ്ട്രപതിയെ കണ്ട് കാർഷിക നിയമങ്ങൾപിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനും തീരുമാനിച്ചിരുന്നു. രണ്ട് കോടി ആളുകൾ ഒപ്പിട്ട നിവേദനം നൽകാനാണ് തീരുമാനിച്ചിരുന്നത്. Content Highlight: Police denied permission for Congress March lead Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/3aDOFlb
via IFTTT