Breaking

Tuesday, December 1, 2020

ഈ വര്‍ഷം ഓൺലൈൻ വിൽപ്പന മൂന്നിരട്ടി ഉയരുമെന്നു പഠനം

മുംബൈ: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ പത്തു മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകുമെന്നും ഇവർ സൂചിപ്പിക്കുന്നു. നിലവിലിത് രണ്ടു മുതൽ നാലു വരെ ശതമാനമാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കൂടുതൽ പ്രാധാന്യം വന്നതും ആളുകൾ വേഗത്തിൽ ഓൺലൈൻ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഈ പരിധിയിലേക്കെത്താൻ അഞ്ചുവർഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ഗ്രൂപ്പ് പറയുന്നു. സ്വന്തം വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കുകയാണ്. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനിനായി പ്രത്യേക ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/36pcue7
via IFTTT