Breaking

Tuesday, June 2, 2020

അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി, മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം:കൈറ്റ് വിക്ടേഴ്സ് ചാനൽവഴി ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പോലീസ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനപടികൾ സ്വീകരിക്കുമെന്ന് കേരള പോലീസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കേരള പോലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളിലും മറ്റും ക്ളാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്ളാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. Content Highlights:Kerala Police warning against misuse of Teachers Photos and Videos Kite VICTERS


from mathrubhumi.latestnews.rssfeed https://ift.tt/3doXSfV
via IFTTT