ബെംഗളൂരു: സർക്കാർ ക്വാറന്റീൻ സംവിധാനത്തിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. സുബ്രഹ്മണ്യനഗർ സ്വദേശി ജയ്ശങ്കറാണ് (32) പിടിയിലായത്. ഇയാളെ എച്ച്. എസ്. ആർ. പോലീസ് സ്റ്റേഷനിലെ ഐസൊലേഷൻ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് നിർണയ പരിശോധനാ ഫലം ലഭിച്ചതിനുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞവെള്ളിയാഴ്ചയാണ് എച്ച്. എസ്. ആർ. ലേഔട്ടിലെ സർക്കാർ ഹോസ്റ്റലിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപ്രദവിക്കാൻ ശ്രമിച്ചത്. മുംബൈയിൽനിന്ന് തിരിച്ചെത്തി ഇതേ ഹോസ്റ്റലിൽ കഴിയുകയായിരുന്നു ജയ്ശങ്കർ. ക്വാറന്റീനിൽ പ്രവേശിപ്പിച്ച മറ്റൊരു യുവതിയെ ഇയാൾ കുളിമുറിയിൽ കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി സ്വന്തം മുറിയിലേക്ക് ഓടിരക്ഷപ്പെട്ടു. ഇതിനിടെ മറ്റൊരു മുറിയിൽ കയറിയ ജയ്ശങ്കർ അവിടെയുണ്ടായിരുന്ന യുവതിയെയും ഉപദ്രവിക്കാൻ ശ്രമിച്ചു. മറ്റുമുറികളിലുണ്ടായിരുന്നവർ ഓടിയെത്തിയാണ് ജയ്ശങ്കറിനെ പിടികൂടിയത്. പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൂന്നുദിവസം മുമ്പ് ക്വാറന്റീനിൽ പ്രവേശിപ്പിച്ച ഇയാൾ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിവരികയാണെന്നും മറ്റുള്ളവർ പരാതിപ്പെട്ടിട്ടുണ്ട്. Content Highlights: man arrested in bengaluru for molestation attempt in quarantine center
from mathrubhumi.latestnews.rssfeed https://ift.tt/2V8dihr
via
IFTTT