Breaking

Saturday, June 20, 2020

ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കോൺഗ്രസ്നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യൻ മണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനക്ക് മുന്നിൽ അടിയറവ് വച്ചെന്ന് രാഹുൽ പറഞ്ഞു.ട്വിറ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. "ഭൂമി ചൈനയുടേതാണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടമായത്. അവർ എവിടെയാണ് കൊല്ലപ്പെട്ടത്", രാഹുൽ ചോദിച്ചു. ഇന്ത്യയുടെഅതിർത്തിപ്രദേശത്ത് പുറത്ത് നിന്ന് ആരുമില്ല. ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടുമില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവന ചോദ്യം ചെയ്തുക്കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി ചൈനക്ക് ക്ലീൻചിറ്റ് നൽകിയോ എന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരവും ചോദിച്ചു. പ്രധാനമന്ത്രി മോദി പറയുന്നു ഇന്ത്യൻ പ്രദേശത്ത് വിദേശ (ചൈനീസ്) സാന്നിധ്യമില്ലെന്ന്, ഇത് ശരിയാണെങ്കിൽ, മെയ് 5-6 വരെയുള്ള ബഹളം എന്തായിരുന്നു? ജൂൺ 16-17 തീയതികളിൽ സൈനികർ തമ്മിൽ സംഘർഷം നടന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 ജീവൻ നഷ്ടമായത്?. നിയന്ത്രണ രേഖയിൽ കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നെങ്കിൽ പിന്നെന്തുക്കൊണ്ട് ഇരുവിഭാഗവും സൈനികരെ വിന്യസിക്കുന്നതിനെ കുറിച്ച് ഇത്രയധികം സംസാരിച്ചത്. പ്രധാനമന്ത്രി മോദി ചൈനക്ക് ക്ലീൻ ചിറ്റ് നൽകിയോ? അങ്ങനെയാണെങ്കിൽ ചൈനയുമായി എന്താണ് ചർച്ച ചെയ്യാനുള്ളത്. മേജർ ജനറൽ തലത്തിൽ എന്തിനെകുറിച്ചാണ് ചർച്ച ചെയ്യുന്നത് ചിദംബരം ചോദിച്ചു. Content Highlights:PM has surrendered Indian territory to Chinese aggression-rahul gandhi


from mathrubhumi.latestnews.rssfeed https://ift.tt/3hK55JV
via IFTTT