Breaking

Sunday, June 21, 2020

ഒറ്റദിവസം പതിനയ്യായിരത്തിലധികം പേര്‍ക്ക് രോഗം; രാജ്യത്ത് കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15143 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിക്കുന്നത്. 306 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ 13254 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് മൂലം മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 410461 ആയി. 169451 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 227756 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും നേരിയ ആശ്വാസം നൽകുന്നുണ്ട്. മഹാരാഷ്ട്രയിൽ 128205 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേർ മരിക്കുകയും ചെയ്തു. 56746 പേർക്ക് കോവിഡ് കണ്ടെത്തിയഡൽഹിയിൽ 2112 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 26680 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 1638 പേർ മരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ 56845 പേർക്ക് രോഗം സ്ഥിരീകരിച്ചു. 704 മരണവും റിപ്പോർട്ട് ചെയ്തു. Content Highlights:coronavirus-highest single-day spike of 15413 new COVID19 positive cases reported in India


from mathrubhumi.latestnews.rssfeed https://ift.tt/2YitcYj
via IFTTT