Breaking

Monday, June 22, 2020

മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയംനിരീക്ഷണത്തില്‍

തൃശ്ശൂർ: മന്ത്രി വി.എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശ്ശൂരിൽ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജൂൺ 15നാണ് തൃശ്ശൂർ കോർപ്പറേഷനിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്. ഈ യോഗത്തിൽ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മന്ത്രി സുനിൽകുമാറും അദ്ദേഹത്തിന്റെ പി.എയും ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലാണ് ഇവർ നിരീക്ഷണത്തിലിരിക്കുന്നത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിൽ പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. തൃശ്ശൂരിൽ ശുചീകരണ തൊഴിലാളികൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നയാളാണ് ആരോഗ്യപ്രവർത്തക. ഇതേ തുടർന്ന് 15ാം തിയ്യതി മീറ്റിങ്ങ് കഴിഞ്ഞതിന് ശേഷം ഇവർ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. ആരോഗ്യപ്രവർത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി ഡിഎംഒ വിളിച്ച് അറിയിച്ചതോടെ താൻ ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നുവെന്ന് മന്ത്രി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. Content highlight: Minister VS Sunil Kumar in Quarantine


from mathrubhumi.latestnews.rssfeed https://ift.tt/2Ym6b6Y
via IFTTT