Breaking

Friday, June 5, 2020

തിങ്കളാഴ്‌ച മുതൽ സ്വകാര്യബസുകളുണ്ടാകില്ല

തൃശ്ശൂർ: ലോക്ഡൗൺ കാലത്തിനുശേഷമുള്ള സർവീസുകളിലെ വൻ നഷ്ടം കാരണം വെള്ളിയാഴ്ച മുതൽ സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിന്മാറിത്തുടങ്ങും. തിങ്കളാഴ്ച മുതൽ ഒരു സർവീസും നടത്തില്ലെന്ന് കൊച്ചിയിൽ ചേർന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാകുകയോ നിരക്ക് വർധിപ്പിക്കുകയോ ചെയ്യുംവരെ സർവീസ് നടത്തേണ്ടെന്നാണ് തീരുമാനം. പ്രതിഷേധമല്ലെന്നും കനത്ത നഷ്ടം സഹിച്ച് സർവീസ് നടത്താനാകാത്തതിനാലാണ് തീരുമാനമെന്നും ബസ്സുടമ സംഘടനാ നേതാക്കൾ അറിയിച്ചു. പ്രതിദിനം ഓരോ ബസിനും ശരാശരി 5000 രൂപ നഷ്ടമുണ്ട്. സർവീസ് നടത്താതിരുന്നാൽ ഇത് ലാഭിക്കാനാകും. യാത്രക്കാരുടെ കുറവും യാത്രാനിയന്ത്രണങ്ങളുമാണ് നഷ്ടത്തിന് കാരണമാകുന്നതെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബുരാജ് പറഞ്ഞു. Content Highlight: No private buses will be available from Monday


from mathrubhumi.latestnews.rssfeed https://ift.tt/2AHxKOy
via IFTTT