Breaking

Saturday, June 13, 2020

ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം വസന്ത് റായ്ജി അന്തരിച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് ഉടമയായിരുന്ന വസന്ത് റായ്ജി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ വാൽക്കേശ്വറിലുള്ള സ്വവസതിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 100 വയസായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഓരോ നാഡീമിടിപ്പുകളേയും സാകൂതം നിരീക്ഷിച്ച് രേഖപ്പെടുത്തിയ അദ്ദേഹം ലോക ക്രിക്കറ്റ് ചരിത്രകാരൻമാർക്കിടയിലെ ശ്രദ്ധേയ വ്യക്തിത്വം കൂടിയായിരുന്നു. ദക്ഷിണ മുംബൈയിലെ ബോംബെ ജിംഖാനയിൽ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 13 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. വലംകൈയൻ ബാറ്റ്സ്മാനായിരുന്ന റായ്ജി 1941-ൽ മുംബൈക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 277 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ 68. 1941-ൽ വിജയ് മർച്ചന്റ് നയിച്ച മുംബൈ ടീമിലായിരുന്നു അരങ്ങേറ്റം. 1939-ൽ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിച്ചു. ലാലാ അമർനാഥ്, വിജയ് മർച്ചന്റ്, സി.കെ നായിഡു, വിജയ് ഹസാരെ തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥൻമാർക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ട താരമാണ്. ജനുവരിയിൽ വസന്ത് റായ്ജിക്ക് 100 വയസ് തികഞ്ഞ വേളയിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി സച്ചിൻ തെണ്ടുൽക്കറും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയും അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു. Wishing you a very special 1⃣0⃣0⃣th birthday, Shri Vasant Raiji. Steve & I had a wonderful time listening to some amazing cricket 🏏 stories about the past. Thank you for passing on a treasure trove of memories about our beloved sport. pic.twitter.com/4zdoAcf8S3 — Sachin Tendulkar (@sachin_rt) January 26, 2020 വിക്ടർ ട്രംപർ, സി.കെ നായുഡു, എൽ.പി ജയ് എന്നീ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് പുസ്തകങ്ങളെഴുതിയ അദ്ദേഹം ജോളി ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. Content Highlights:India's oldest first-class cricketer Vasant Raiji passes away at 100


from mathrubhumi.latestnews.rssfeed https://ift.tt/30D89S7
via IFTTT