Breaking

Saturday, June 13, 2020

പുതിയ കോവിഡ് കേസുകള്‍: ബെയ്ജിങ്ങിലെ 11 ഇടങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍

ബെജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാംസ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ഇതോടെ ബെയ്ജിങ്ങിലെ 11 റെസിഡൻഷ്യൽ എസ്റ്റേറ്റുകൾ അടച്ചിട്ടു. തെക്കൻ ബെയ്ജിങ്ങിലാണ് സംഭവം. സിൻഫാദി മാംസ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. ഇതുവരെ 7 കേസുകളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ആറും ശനിയാഴ്ച സ്ഥിരീകരിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സമീപത്തുള്ള ഒമ്പത് സ്കൂളുകളും കിന്റർഗാർട്ടനുകളും അടച്ചു. Content Highlight: Beijing locked down due to New corona Virus Cases


from mathrubhumi.latestnews.rssfeed https://ift.tt/37szhEt
via IFTTT