ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ നിപോര ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തെ തുടർന്ന് സുരക്ഷാ സേന രണ്ടിടങ്ങളിലും തിരച്ചിൽ തുടങ്ങി. വെള്ളിയാഴ്ച രാത്രിയാണ് കുൽഗാമിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇവിടെ സൈനിക നടപടി തുടരുകയാണ്. 19 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ്, പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് കുൽഗാമിൽ സൈനിക നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കശ്മീരിൽ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണ് ഇത്. നേരത്തെ നടന്ന ഏറ്റുമുട്ടലുകളിൽ ഹിസ്ബുൾ കമാൻഡർ ഉൾപ്പെടെ 16 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. അതേസമയം ബന്ദിപ്പോര- ശ്രീനഗർ റോഡിൽ സംശയകരമായ വസ്തു കണ്ടതിനെ തുടർന്ന് ഗതാഗതം തടഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ബോബ് സക്വാഡ് എത്തിയിട്ടുണ്ട്. Content Highlights: terrorists gunned down by security forces in Kulgam, Jammu Kashmir
from mathrubhumi.latestnews.rssfeed https://ift.tt/30OYzM7
via
IFTTT