Breaking

Saturday, June 13, 2020

കോവിഡ് ബാധിച്ച് 18 ദിവസം വെന്റിലേറ്ററില്‍; രോഗമുക്തി നേടി നാല് മാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു

വിശാഖപട്ടണം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് മാസം പ്രായമായ കുഞ്ഞ് അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. പതിനെട്ട് ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞുരുന്ന പെൺകുഞ്ഞാണ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രി വിട്ടത്. കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള ലക്ഷ്മി എന്ന ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള സ്ത്രീക്ക് മെയ് മാസത്തിലാണ് കോവിഡ് സ്ഥീരീകരിച്ചത്. പിന്നീടാണ് അവരുടെ നാല് മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥീരീകരിച്ചതെന്ന് ജില്ലാ കളക്ടർ വിനയ് ചന്ദ് പറഞ്ഞു. മെയ് 25ന് കുട്ടിയെ വിശാഖപട്ടണം വിഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. പതിനെട്ട് ദിവസം കുട്ടി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന്ആരോഗ്യ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വിഐഎംഎസ് ആശുപത്രി കുട്ടിയെ ഡിസ്ചാർജ് ചെയ്തു. - കളക്ടർ പറഞ്ഞു. ഇതിനിടയിൽ വിശാഖപട്ടണം ജില്ലയിൽ 14 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ കേസുകൾ 252 ആയി ഉയർന്നു. ഒരു മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Content Highlghts: Four month-old recovers from COVID-19, discharged from Vizag hospital after 18-days on ventilator


from mathrubhumi.latestnews.rssfeed https://ift.tt/2XYmHtE
via IFTTT