ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 14821 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ 445 പേർ മരിക്കുകയും ചെയ്തു. മരണനിരക്കിലുണ്ടായ വർധനവ് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 425282 ആയി. 13699 പേർ മരിക്കുകയും ചെയ്തു. 174387 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 237196 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ മരണസംഖ്യ ആറായിരം കടന്ന് 6170 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 132074 ആകുകയും ചെയ്തു. ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അറുപതിനായിരത്തോളമായി. 1663 പേർ മരിച്ചു. 27260 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1663 പേർ മരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 59377 പേർക്കാണ് കോവിഡ് കണ്ടെത്തിയിട്ടുള്ളത്. 757 മരണം റിപ്പോർട്ട് ചെയ്തു. Content Highlights:coronavirus- 445 deaths and spike of 14,821 new positive cases reported in India in last 24 hrs
from mathrubhumi.latestnews.rssfeed https://ift.tt/2YlUAox
via
IFTTT