Breaking

Wednesday, April 3, 2019

SYS നവോത്ഥാന പ്രഭാഷണം നാളെ (28/03/2019) കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇസ്ലാമിക് ചെയറില്‍

കോട്ടക്കല് : ഇസ്‌ലാം വിശ്വാസം ദര്ശനം എന്ന പ്രമേയത്തില് എസ് വൈ എസ് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില് സംഘടിപ്പിക്കുന്ന നവോത്ഥാന പ്രഭാഷണങ്ങളുടെ മലപ്പുറം വെസ്റ്റ് ജില്ലാതല പരിപാടി നാളെ (28/03/2019 വ്യാഴം) വൈകുന്നേരം മൂന്ന് മണിക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറില് നടക്കും.
പാടിപ്പതിഞ്ഞ ചിലത്മാത്രം ഇസ്‌ലാമിക നവോത്ഥാനമായി സമൂഹത്തില്പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്ക്ക് പ്രഭാഷണം താക്കീതാകും. യഥാര്ത്ഥ ഇസ്‌ലാമിക നവോത്ഥാന വാഹകരെ കാണാന് കണ്ണ് മുളക്കാത്ത പലര്ക്കും പ്രഭാഷണം യുക്തമായി മറുപടി നല്കും. സത്യസന്ധമായും ബൗദ്ധികമായും ഇസ്‌ലാമിക നവോത്ഥാന ചരിത്രം പ്രഭാഷണങ്ങളില് പഠനവിധേയമാകും.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന് വൈസ് ചാന്സലര് ഡോ. കെ.കെ.എന് കുറുപ്പ് ഉദ്ഘാടനം ചെയ്യും, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീന് ബുഖാരി അധ്യക്ഷത വഹിക്കും. എം.മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, മുസ്തഫ പി എറയ്ക്കല്, വി.പി.എം ബഷീര് എന്നിവര്പ്രസംഗിക്കും.

© iMM Online Media I Like and Share👍👍



from Islamic Media Mission I https://ift.tt/2K5hFXo
via IFTTT