Breaking

Monday, April 29, 2019

ഫോനി കരതൊടില്ല; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് കരയിലെത്തില്ല. ഇപ്പോൾ വടക്കുപടിഞ്ഞാറൻ ദിശയിൽ തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരത്തുനിന്ന് വളരെ അകലെയായാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ബുധനാഴ്ചയോടെ കാറ്റിന്റെദിശ ബംഗ്ലാദേശ് തീരത്തേക്ക് മാറും. കേരളത്തെ ബാധിക്കുന്ന പാതയല്ല ഈ കാറ്റിന്റേത്. എന്നാൽ, തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന ഫോനിയുടെ സ്വാധീനത്തിൽ കേരളത്തിൽ തിങ്കളും ചൊവ്വയും പരക്കെ മഴയും ചിലയിടങ്ങളിൽ ശക്തമായമഴയും പ്രതീക്ഷിക്കുന്നുണ്ട്. കേരളതീരത്ത് 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റും വീശും. തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ അഞ്ചുജില്ലകളിലും. ജാഗ്രത പാലിക്കാനും മുൻകരുതലെടുക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കടൽ അസാധാരണമാംവിധം പ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യബന്ധനം പാടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുള്ളത്. ചൊവ്വാഴ്ചവരെ കേരളം, കന്യാകുമാരി, മാന്നാർ കടലിടുക്ക് എന്നിവിടങ്ങളിൽ മീൻപിടിക്കാൻ പോകരുത്. മേയ് ഒന്നുമുതൽ മൂന്നുവരെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്രാപ്രദേശിന്റെ വടക്കൻതീരത്തും മീൻപിടിക്കാൻ പോകരുത്. മേയ് രണ്ടുമുതൽ ഒഡിഷാതീരത്തും പാടില്ല. കടലിലുള്ളവർ തീരത്തെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ ബംഗ്ലാദേശാണ് കാറ്റിന് പേരിട്ടത്. ഇതിന്റെ ഉച്ചാരണം 'ഫാനി' അല്ല 'ഫോനി' എന്നാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. content highlights:fani cyclone-kerala


from mathrubhumi.latestnews.rssfeed http://bit.ly/2DD1CKy
via IFTTT