Breaking

Monday, April 29, 2019

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട നൂറോളം ബോട്ടുകളെക്കുറിച്ച്​ വിവരമില്ല

മ​ട്ടാ​ഞ്ചേ​രി: ഫോനി ചു​ഴ​ലി​ക്കാ​റ്റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തി​ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്‍കി​യി​രി​ക്കെ കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ര്‍ബ​റി​ല്‍നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട നൂ​റോ​ളം ബോ​ട്ടു​ക​ളെ​ക്കു​റി​ച്ച് ഇ​നി​യും വി​വ​രം ഇ​ല്ല. ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്കു​ശേ​ഷ​മാ​ണ് ഈ ​ബോ​ട്ടു​ക​ൾ സാ​ധാ​ര​ണ തി​രി​കെ ഹാ​ർ​ബ​റി​ൽ എ​ത്തു​ന്ന​ത്. ഇ​തി​ന്​ ക​ണ​ക്കാ​ക്കി ഡീ​സ​ൽ നി​റ​ച്ച് ഐ​സ് സ്​​റ്റോ​ർ ചെ​യ്താ​ണ് ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. 

ഫോനി ചു​ഴ​ലി​ക്കാ​റ്റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൽസ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനു മുൻപേ പോയവരാണ് ഈ ബോട്ടുകൾ. അതേസമയം, നാളെ ഫോനി തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 
 



from Anweshanam | The Latest News From India http://bit.ly/2ULb2K3
via IFTTT