Breaking

Tuesday, April 2, 2019

തൃശ്ശൂരില്‍ ഞെട്ടിക്കാന്‍ ബിജെപി! ഇറക്കുന്നത് സുരേഷ് ഗോപിയെ! കാരണം ഇതാണ്

പത്തനംതിട്ടയും തിരുവനന്തപുരവും പോലെ എ പ്ലസ് ആയി ബിജെപി കണക്കാക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍.തുടക്കത്തിലേ തന്നെ മണ്ഡലത്തിനായി പാര്‍ട്ടിയില്‍ ആവശ്യം ശക്തമായിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ബിജെപി തൃശ്ശൂര്‍ ബിഡിജെഎസിന് നല്‍കി. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥി ആകുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ തുഷാറിനെ വയനാട്ടിലേക്ക് ബിജെപി മാറ്റി. ഇതോടെ തൃശ്ശൂരില്‍ ആരാകുമെന്ന ചര്‍ച്ചകള്‍ ശക്തമായിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം.  

from Oneindia.in - thatsMalayalam News https://ift.tt/2FPwk3s
via IFTTT