Breaking

Monday, April 29, 2019

ബാള്‍ട്ടിമോറില്‍ ജനക്കൂട്ടത്തിനു നേരെ വെടിവെപ്പ്; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്

വാഷിങ്ടൺ: ബാൾട്ടിമോറിൽ ജനക്കൂട്ടത്തിനു നേരെ അക്രമി നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആറു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ആക്രമണം. ബാൾട്ടിമോറിലെ എഡ്മണ്ട്സൺ അവന്യുവിൽ പെർകിൻസ് സ്ക്വയർ ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ജനക്കൂട്ടത്തിനടുത്തേയ്ക്ക് നടന്നടുത്ത അക്രമി തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്കൊപ്പം മറ്റൊരാൾക്കൂടി വെടിയുതിർത്തിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അക്രമത്തിനു പിന്നിൽ ആരെന്നും അക്രമത്തിലേയ്ക്കു നയിച്ച കാരണമെന്താണെന്നും അന്വേഷിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. Content Highlights:gunman opens fire in Baltimore, gun attack at baltimore


from mathrubhumi.latestnews.rssfeed http://bit.ly/2Vs4DaY
via IFTTT