കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർദിനത്തിൽനടന്ന സ്ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന സഹ്റാൻ ഹാഷിമിന്റെ അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി കിഴക്കൻ പ്രവിശ്യയിലെ കൾമുനായിലുള്ള ഇവരുടെ വീട് സൈന്യം റെയ്ഡ് ചെയ്തിരുന്നു. ഇതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച 15 പേരിൽ സഹ്റാന്റെ അച്ഛൻ മുഹമ്മദ് ഹാഷിം, സഹോദരങ്ങളായ സെയ്നീ ഹാഷിം, റിൽവാൻ ഹാഷിം എന്നിവർ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു. അവിശ്വാസികൾക്കെതിരേ ഇവർ മൂന്നുപേരും യുദ്ധത്തിന് ആഹ്വാനംചെയ്യുന്നതിന്റെ വീഡിയോ നേരത്തേ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ കാണുന്ന മൂന്നുപേർ വെള്ളിയാഴ്ച മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ഇവരുടെ ബന്ധു നിയാസ് ഷെരീഫും സ്ഥിരീകരിച്ചു. ഭീകരരിൽ മൂന്നുപേർ ശരീരത്തിൽ ബോംബുവെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് നേരത്തേ അറിയിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച, 253 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിനുപിന്നാലെ ശ്രീലങ്കയിൽ അതിജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. പതിനായിരത്തോളം സൈനികരെയാണ് സുരക്ഷ മുൻനിർത്തി വിവിധയിടങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. മൂന്നുപ്രവർത്തകർ മരിച്ചതായി ഐ.എസും സ്ഥിരീകരിച്ചു ശ്രീലങ്കൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നുപ്രവർത്തകർ സ്വയം പൊട്ടിത്തെറിച്ച് മരിച്ചതായി ഐ.എസ്. പ്രസ്താവനയിൽ അറിയിച്ചു. ഐ.എസിന്റെ പ്രചാരണ ഏജൻസിയായ അമാഖ് വാർത്താ ഏജൻസിയിലൂടെയാണ് പ്രസ്താവന പുറത്തുവന്നത്. Content Highlights:Father, 2 Brothers Of Sri Lanka Blasts Mastermind Killed In Gun Battle
from mathrubhumi.latestnews.rssfeed http://bit.ly/2Dz1NXh
via
IFTTT