Breaking

Monday, April 29, 2019

മോദിയുടെ ജാതി അറിയില്ല; പറഞ്ഞിട്ടുമില്ല -പ്രിയങ്ക

അമേഠി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതിയെപ്പറ്റി തനിക്കറിയില്ലെന്നും രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസന മുരടിപ്പും തൊഴിലില്ലായ്മയും ആണ് ഉയർത്തിക്കാട്ടുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി. താൻ പിന്നാക്ക ജാതിയിൽപ്പെട്ടയാളാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അവർ. 'ഞാൻ മോദി' എന്നത് ഏത് തരം ദേശീയതയാണെന്ന് ചോദിച്ച പ്രിയങ്ക രാജ്യത്തോടുള്ള സ്നേഹമാണ് ദേശീയതയുടെ അർഥമെന്നും പറഞ്ഞു. “മോദിയുടെ ജാതിയെന്തെന്ന് ഞാൻ ഇതുവരെ തിരക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ജാതി കോൺഗ്രസും പ്രതിപക്ഷവും വിഷയമാക്കിയിട്ടില്ല. ദേശീയത ഉയർത്തിയാണ് ബി.ജെ.പി. വോട്ടുതേടുന്നത്. ജനസേവനമാകണം ദേശീയതയുടെ അടിസ്ഥാനം. ജനങ്ങളുടെ ദുരിതമകറ്റുന്നതിനാകണം പ്രാമുഖ്യം. എന്നാൽ, ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ അവർക്ക് നേരമില്ല. വികസനത്തിനായി ശബ്ദിക്കുന്നവരെ അടിച്ചമർത്തുകയാണ്. ഇതല്ല ദേശീയത”- പ്രിയങ്ക പറഞ്ഞു. ചെരുപ്പ് നൽകി അമേഠിയിലെ നാട്ടുകാരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവഹേളിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ ജയിക്കാൻ പണവും ചെരുപ്പുകളും നൽകുന്നത് തെറ്റാണ്. ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്. അവരുടെ പരാതികൾ കേൾക്കുകയും പരിഹാരം കണ്ടെത്തുകയും വേണം. ഞാൻ 12 വയസ്സു മുതൽ സ്ഥിരമായി അമേഠി സന്ദർശിക്കുന്നുണ്ട്. എന്നാൽ, നാളിതുവരെ ഇവിടത്തുകാർ എന്നോട് പാരിതോഷികം ആവശ്യപ്പെട്ടിട്ടില്ല -പ്രിയങ്കാഗാന്ധി പറഞ്ഞു. content highlights:Dont Know PMs Caste, Priyanka Gandhi Vadra Says At Amethi


from mathrubhumi.latestnews.rssfeed http://bit.ly/2DEC7IS
via IFTTT