Breaking

Monday, April 29, 2019

അന്തസ്സംസ്ഥാന ബസുകളുടെ പണിമുടക്ക്; വലഞ്ഞത് നൂറ് കണക്കിന് യാത്രക്കാര്‍

കോഴിക്കോട്: മിന്നൽ പരിശോധനയിൽ പ്രതിഷേധിച്ച് മലബാർ മേഖലയിലെ അന്തസ്സംസ്ഥാന ലക്ഷ്വറി ബസുകൾ പണിമുടക്കിയതോടെ വലഞ്ഞത് നൂറ് കണക്കിന് യാത്രക്കാർ. കേരളത്തിലെയും കർണാടകയിലേയും സംസ്ഥാന ബസുകൾ കൂടുതൽ സർവീസുകൾ നടത്തിയാണ് യാത്രാ ക്ലേശംഒരു പരിധി വരെ പരിഹരിച്ചത്. കാസർകോട്മുതൽ മലപ്പുറം വരെ 50 ൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങാതായതോടെയാണ് ബംഗളൂരുവിലേക്കുള്ള യാത്രക്കാർ വലഞ്ഞത്. കല്ലടബസിൽ യാത്രക്കാർക്ക് മർദനം ഏറ്റ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് അന്തസ്സംസ്ഥാന ലക്ഷ്വറി ബസുകൾക്ക് കർശന പരിശോധനകൾ ആരംഭിച്ചിരുന്നു. ഓപ്പറേഷൻ നൈറ്റ് റൈഡർ എന്ന പേരിൽ നടക്കുന്ന ഈ പരിശോധനയിൽ പ്രതിഷേധിച്ചാണ് ബസുകളുടെ സമരം. പരിശോധനകളിൽ അനാവശ്യമായി ഫൈൻ ഇടാക്കുന്നു എന്നാണ് ബസ് ഉടമകളുടെ പരാതി. കർണാടകയുടെ ആറും കേരളത്തിന്റെ നാലും സർക്കാർ ബസുകളാണ് അധികമായി സർവീസ നടത്തിയത്. ഇന്ന് ഗതാഗത മന്ത്രിയുമായി ബസുടമകൾ ചർച്ച നടത്തുന്നുണ്ട്.ചർച്ച പരാജയപ്പെട്ടാൽസംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് ബസുടമകളുടെ നിലപാട്. content highlights: Inter state luxury bus strike


from mathrubhumi.latestnews.rssfeed http://bit.ly/2L7akqF
via IFTTT