Breaking

Monday, April 29, 2019

മുംബൈയെ വീഴ്ത്തി കൊല്‍ക്കത്തയുടെ തിരിച്ചുവരവ്

കൊൽക്കത്ത: ഐ.പി.എല്ലിൽ തിരിച്ചടികളിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉജ്വല തിരിച്ചുവരവ്. മൂന്നാം സ്ഥാനക്കാരായിരുന്ന മുംബൈ ഇന്ത്യൻസിനെ 34 റൺസിനാണ് ഏഴാം സ്ഥാനക്കാരായിരുന്ന കൊൽക്കത്ത തോൽപിച്ചത്. കൊൽക്കത്തയുടെ അഞ്ചാം ജയമാണിത്. ഇതോടെ പന്ത്രണ്ട് കളികളിൽ നിന്ന് പത്ത് പോയിന്റായ അവർ കിങ്സ് ഇലവനെ മറികടന്ന് അഞ്ചാമതായി. പന്ത്രണ്ട് കളികളിൽ നിന്ന് പതിനാല് പോയിന്റുള്ള മുംബൈ മൂന്നാമത് തന്നെയാണ്. അവരുടെ അഞ്ചാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തിൽ 232 റൺസാണ് നേടിയത്. മുംബൈയ്ക്ക് ഇരുപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് മാത്രമാണ് നേടാനായത്. ബാറ്റ്സ്മാന്മാരെല്ലാം ഒരുപോലെ തകർത്തടിച്ചാണ് കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. നാൽപത് പന്തിൽ നിന്ന് 80 റൺസ് നേടി പുറത്താകാതെ നിന്ന റസ്സലാണ് ടോപ് സ്കോറർ. ഓപ്പണർ ശുഭ്മാൻ ഗിൽ 45 പന്തിൽ നിന്ന് 76 ഉം ലിൻ 29 പന്തിൽ നിന്ന് 54 ഉം റൺസെടുത്തു. കൊൽക്കത്ത ബൗളർമാരെ മറികടന്ന് ലക്ഷ്യം കൈവരിക്കാൻ മുംബൈയ്ക്കായില്ല. ഒൻപത് റൺ അകലെ വച്ച് സെഞ്ചുറി നഷ്ടപ്പെട്ട ഹർദിക് പാണ്ഡ്യ ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും ആരിൽ നിന്നും സഹായം ലഭിച്ചില്ല. 34 പന്തിൽ നിന്ന് 91 റൺസെടുത്ത പാണ്ഡ്യയെ പതിനെട്ടാം ഓവറിന്റെ അവസാന പന്തിൽ ഗേണി പുറത്താക്കുകയായിരുന്നു. റസ്സലാണ് ക്യാച്ചെടുത്തത്. രോഹിത് ശർമ 12 ഉം ലെവിസ് 15 ഉം യാദവ് 26 ഉം പൊള്ളാർഡ് 20 ഉം റൺസാണ് നേടിയത്. കൊൽക്കത്തയ്ക്കുവേണ്ടി മലയാളി പേസർ സന്ദീപ് വാര്യർ അരങ്ങേറ്റം കുറിച്ചു. നാലോവർ എറിഞ്ഞ സന്ദീപിന് പക്ഷേ, വിക്കറ്റൊന്നും നേടാനായില്ല. സുനിൽ നരേനും റസ്സലും രണ്ട് വീതവും ഗേണി ഒരു വിക്കറ്റും വീഴ്ത്തി. Content Highlights:Kolkata vs Mumbai, 47th Match, kolkata won by 34 runs


from mathrubhumi.latestnews.rssfeed http://bit.ly/2GPgUxO
via IFTTT