Breaking

Monday, April 29, 2019

നാലാം ഘട്ട ലോകസഭാ തിരഞ്ഞെടുപ്പ്‌; പശ്ചിമബംഗാളില്‍ കള്ളവോട്ടും ബൂത്ത് പിടിത്തവും; പോലീസ് ലാത്തി വീശി 

കൊല്‍ക്കത്ത: നാലാം ഘട്ട ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ വ്യാപകമായ ബൂത്ത് പിടിത്തവും കള്ളവോട്ട് നടത്തിയെന്നും റിപ്പോര്‍ട്ട്. 
വോട്ട് തയസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് അസനോളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. 

ബരാബാനിയിലെ പോളിങ് ബൂത്തിലെത്തി ബാബുല്‍ സുപ്രിയോയുടെ വാഹനത്തിനു നേരെ ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. 180 നമ്പര്‍ ബൂത്തിലെ ബിജെപി ഏജന്റിനെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിയോയും പോളിങ് ഓഫീസറും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഒരു പോളിങ് ബൂത്തിലും തങ്ങളുടെ ഏജന്റുമാരെ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബെഹ്റാംപുരിലെ 157-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായും ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പോളിങ് ഏജന്റിനെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. അസനോളില്‍ വോട്ടര്‍മാരെ തടഞ്ഞതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ലാത്തിചാര്‍ജ് നടന്നു.



from Anweshanam | The Latest News From India http://bit.ly/2GFDrvT
via IFTTT