Breaking

Monday, April 29, 2019

കടലിന്റെ ചുട്ട മറുപടി; കടുക്ക ബസാര്‍ കടപ്പുറത്തിന് ചെരിപ്പുകൊണ്ടടി

കടലുണ്ടി: എല്ലാ മാലിന്യവും വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി കടലിനെ കണ്ടവർക്ക് അതേനാണയത്തിൽ കടൽ മറുപടി നൽകി. സംഭവം കോഴിക്കോട് കടുക്ക ബസാറിലാണ്. ജനം ഇരുട്ടിന്റെ മറവിലും അല്ലാതെയും കടലിലും പുഴയിലും തള്ളിയ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെയുള്ള സകലതും ചാലിയം കടുക്ക ബസാർ തീരത്തേക്ക് തിരമാലകൾ തിരിച്ചുതള്ളി. കടുക്ക പിടിത്തത്തിന് പേരുകേട്ട കടപ്പുറമാണിത്. അരക്കിലോമീറ്ററോളം നീളത്തിൽ പരന്നു കിടക്കുന്ന മാലിന്യങ്ങൾ എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് സമീപവാസികൾ. വൻതോതിലുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കുപുറമേ കുപ്പികൾ, ചെരിപ്പുകൾ, ചകിരി, ചിരട്ട, വൃക്ഷത്തടി, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവയാണ് തീരം നിറഞ്ഞ് കിടക്കുന്നത്. കടുക്ക തൊഴിലാളികൾ തോണി കയറ്റിയിടാനും കടലിലിറക്കാനും പ്രയാസപ്പെടുകയാണ്. ചാലിയാർ വഴി ഒഴുകിയെത്തുന്ന മാലിന്യമാണ് ചാലിയത്തെ തീരത്ത് അടിഞ്ഞുകൂടുന്നത്. പുലിമുട്ട്, ലൈറ്റ് ഹൗസ്, മുല്ല, വാക്കടവ് തുടങ്ങിയ തീരങ്ങളിലും ഇങ്ങനെ മാലിന്യക്കൂമ്പാരമുണ്ടാകാറുണ്ട്. നദിയിലൂടെ വരുന്ന അജൈവ മാലിന്യം കടൽ സ്വീകരിക്കാതെ തിരമാലകൾ വഴി കരയിലേക്കടിച്ചുകൂട്ടുകയാണ്. Content highlights:The sea dumped waste in kadukkabazar seashore near Calicut


from mathrubhumi.latestnews.rssfeed http://bit.ly/2UZuxU5
via IFTTT